കണിച്ചുകുളങ്ങര കൊലക്കേസ് പ്രത്യേക സംഘത്തിന്
ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ മൂന്നുപേരെ ലോറിയിടിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് വിട്ടു. ഐജി ടി. പി. സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
ആലപ്പുഴ എസ്പി വര്‍ഗീസ് ജോര്‍ജ്, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി. എ. ജോണ്‍സണ്‍, തൃപ്പൂണിത്തുറ സിഐ ബിജോ അലക്സാണ്ടര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ആക്ഷന്‍ കൗണ്‍സിലും മരിച്ച എവറ്റ് ഗ്രൂപ്പ് ഉടമ രമേശിന്റെ ഭാര്യ പിങ്കിയും മുഖ്യമന്ത്രിക്ക് നിവേദന നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദകസംഘത്തെ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിയെ നിവേദകസംഘം കണ്ടത്.
രമേശിന് ഇതിന് മുമ്പ് നേരിടേണ്ടിവന്ന വധശ്രമങ്ങളെ കുറിച്ച് നിവേദക സംഘം ഐജി സെന്‍കുമാറിനെ ധരിപ്പിച്ചു.












Click it and Unblock the Notifications