Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു

തിരുവനന്തപുരം: വീടിനുള്ളില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കനാലിലെറിഞ്ഞുകൊന്നു. തിരുവനന്തപുരത്ത് പൊഴിയൂരിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ ചന്തയ്ക്കുസമീപം ടിസി 69/999-ാം നമ്പര്‍ വീട്ടില്‍ സഖറിയാസിന്റെ മകന്‍ ചെവിത്തിയാന്‍ എന്നു വിളിക്കുന്ന സെബാസ്റ്യ(24)നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. മുമ്പ് മറ്റൊരു ബാലികയെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ടയാളാണ് സെബാസ്റ്യന്‍.

പൊഴിയൂര്‍ തെക്കേ കൊല്ലംകോട് ഫിഷര്‍മെന്‍ കോളനിയില്‍ ശിലുവാപിള്ള - സെല്‍വറാണി ദമ്പതികളുടെ മകള്‍ ശരണ്യ എന്നുവിളിക്കുന്ന ഷെമിയാണ് കൊല്ലപ്പെട്ടത്. ആഗസ്ത് രണ്ട് ചൊവാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം.

ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ബലാല്‍സംഗം ചെയ്ത പ്രതി കുട്ടിയുടെ മാലയും കമ്മലും മറ്റും മോഷ്ടിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കൊന്നത്.

2001-ല്‍ ഏഴുവയസ്സുള്ള ശാലിനി എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിയാണ് സെബാസ്റ്യന്‍. ഈ കേസില്‍ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. തമിഴ്നാട് കൊല്ലങ്കോട് നീരോടിക്കു സമീപം അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തില്‍ റിബണ്‍ ചുറ്റികൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു.

തിങ്കളാഴ്ച രാത്രി പത്തരയോടെ ശിലുവാപിള്ളയും ഭാര്യയും രണ്ട് കുട്ടികളും കിടന്നുറങ്ങി. സെല്‍വറാണിയും ഷെമിയും വീട്ടിനുള്ളില്‍ കട്ടിലിലും ശിലുവാപിള്ളയും മകന്‍ ശരണും (5) പുറത്ത് വരാന്തയിലും കിടന്നു. വെളുപ്പിന് നാലുമണിക്ക് അമ്മ ഉണര്‍ന്നുനോക്കിയപ്പോള്‍ ഷെമിയെ കണ്ടില്ല. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി.

തിരച്ചില്‍ സംഘത്തില്‍ സെബാസ്റ്യനുമുണ്ടായിരുന്നു. അപരിചിതനായ ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തു. നീരോടിയില്‍ സെക്കന്‍ഡ്ഷോ സിനിമ കണ്ട് മടങ്ങിയെന്ന മറുപടിയില്‍ സംശയം തോന്നി ദേഹപരിശോധന നടത്തി. പോക്കറ്റില്‍ നിന്നും കുട്ടിയുടെ ആഭരണങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏല്‍പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+