മധ്യകേരളത്തില്‍ മഴ കുറഞ്ഞു
കൊച്ചി: മധ്യകേരളത്തില്‍ കനത്ത മഴയ്ക്ക് കുറവുണ്ടായി. അതേ സമയംഇടുക്കിയില്‍ മഴ തുടരുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയര്‍ന്നിട്ടുണ്ട്. തൊടുപുഴക്കടുത്ത് കോഴിപ്പിള്ളി മല ഇടിഞ്ഞു. ആലപ്പുഴ ജില്ലയില്‍ മാത്രം 148 ക്യാമ്പുകളിലായി 25,000ത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.
നാല് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം എന്നിവിടങ്ങളിലെ പ്ലസ് ടു വരെയുള്ള സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ 1,760 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ഷോളയാര്‍ അണക്കെട്ട് തുറന്നു. സമീപത്തുള്ള പെരിങ്ങല്‍കൂത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ ആതിരപ്പള്ളിയില്‍ സമീപകാലത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications