കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചെന്നിത്തല കൊല്ലം ബിഷപ്പിനെ സന്ദര്‍ശിച്ചു
കൊല്ലം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കൊല്ലം ബിഷപ്പ് ഡോ.സ്റാന്‍ലി റോമനെ സന്ദര്‍ശിച്ചു. സൗഹൃദസന്ദര്‍ശനം മാത്രമാണിതെന്ന് ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡന്റ് എന്ന നിലക്ക് എല്ലാ മതനേതാക്കളേയും കാണും. ഇതിനു മുന്‍പും കൊല്ലം ബിഷപ്പിനെ സന്ദര്‍ശിച്ചിട്ടുണ്ട്. സഭാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യും.
ലാവ്ലിന് കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. സുനാമി ഫണ്ട് വകമാറ്റി ചിലവിട്ടെന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണ്. എല്ലാത്തിനും വ്യക്തമായ കണക്കുണ്ട്. കടല്‍ഭിത്തി കെട്ടാന്‍ പണം ചിലവിടണം. അത് അത്യാവശ്യമാണ്.
സുനാമി ഫണ്ട് ആരോപണങ്ങളെ പറ്റി അന്വേഷണം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നു. അന്വേഷണം നടത്തുന്നത് നല്ലതാണെന്നും ചെന്നിത്തല പറഞ്ഞു.
Story first published: Wednesday, August 3, 2005, 5:30 [IST]