Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്തകവി ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മലയാളകവി ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. ആഗസ്ത് മൂന്ന് ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് തളി ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ആര്‍. രാമചന്ദ്രന്റെ കവിതകള്‍ എന്ന പുസ്തകത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കോളജ് അധ്യാപകനായിരുന്നു.

തൃശൂര്‍ ജില്ലയിലെ താമരത്തുരുത്തി ഗ്രാമത്തില്‍ ജനിച്ച ആര്‍.രാമചന്ദ്രന്‍ ആധുനിക മലയാള കവിതയുടെ നവീകരണത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു. സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, ആറ്റൂര്‍ രവിവര്‍മ എന്നിവര്‍ക്കൊപ്പം മലയാള കാവ്യഭാഷയെ നവീകരിക്കുന്നതില്‍ രാമചന്ദ്രന്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.

അജന്ത, പിന്നെ, ഒന്നുമില്ല ഒന്നുമില്ല തുടങ്ങിയവയാണ് പ്രശസ്തമായ കവിതകള്‍. അദ്ദേഹത്തിന്റെ സഹോദരനും പ്രശസ്ത നിരൂപകനുമായിരുന്ന ആര്‍. വിശ്വനാഥന്‍ ഈയിടെയാണ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+