ടെറോന്റോയില്‍ എയര്‍ ഫ്രാന്‍സ് വിമാനം റണ്‍വേയില്‍ തകര്‍ന്നു
ടെറോന്റോ: കാനഡയിലെ ടെറോന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ എയര്‍ഫ്രാന്‍സ് വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 309 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ലാന്റിംഗോടു കൂടിയാണ് വിമാനം അപകടത്തില്‍ പെട്ടത് എന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വിമാനത്തില്‍ 297 യാത്രക്കാരും 12 ജീവനക്കാരുമാണുണ്ടായിരുന്നത്. 14 യാത്രക്കാര്‍ക്ക് നിസ്സാരമായി പരിക്കേറ്റു.
വിമാനത്തിനു തീപിടിച്ചത് ഇടിമിന്നലേറ്റാണെന്ന് സൂചനയുണ്ട്. വിമാനത്തിന് മിന്നലേറ്റതായും അപ്പോള്‍ തന്നെ ശക്തമായ ഇടിമുഴക്കമുണ്ടായതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
എയര്‍ഫ്രാന്‍സിന്റെ 1991ല്‍ ഇറങ്ങിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം ലാന്റ് ചെയ്തയുടനെ വിമാനത്താവളത്തിലെ വൈദ്യുതി ബന്ധം ഇല്ലാതായി.












Click it and Unblock the Notifications