ആന്ധ്രയില്‍ നാല് നക്സലുകള്‍ കൊല്ലപ്പെട്ടു
വാറംഗല്‍: ആന്ധ്രയിലെ വാറംഗലില്‍ പൊലീസുമായുണ്ടായ വെടിവയ്പില്‍ നാല് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. വാറംഗലിലെ രാമകൃഷ്ണപൂര്‍ വനത്തില്‍ ആഗസ്ത് നാല് വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്.
വനത്തിലൂടെ സഞ്ചരിക്കുകയായിരുന്ന നക്സലുകളെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട് നക്സലൈറ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്ന് പൊലീസ് തിരിച്ചു നടത്തിയ വെടിവയ്പിലാണ ഇവര്‍ കൊല്ലപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. മരിച്ചവരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications