കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് ആക്രമണം: ഗീലാനിയെ കുറ്റവിമുക്തനാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ ആക്രണക്കേസിലെ നാല് പ്രതികളിലൊരാളായ ദില്ലി യൂണിവേഴ്സിറ്റി അധ്യാപകന്‍ എസ്.എ.ആര്‍.ഗീലാനിയെ സുപ്രിം കോടതി കുറ്റവിമുക്തനാക്കി.

കേസിലെ രണ്ടാം പ്രതിയായ ഷൗക്കത്ത് ഗുരുവിന്റെ വധശിക്ഷ സുപ്രിം കോടതി 10 വര്‍ഷത്തെ തടവായി ഇളവ് ചെയ്തു. മറ്റൊരു പ്രതിയായ മുഹമ്മദ് അഫ്സലിന്റെ വധശിക്ഷ കോടതി ശരിവച്ചു. കേസിലെ നാലാമത്തെ പ്രതിയായ ഷൗക്കത്തിന്റെ ഭാര്യ അഫ്ഷന്‍ ഗുരുവിനെയും കോടതി വെറുതെവിട്ടു.

ഗീലാനിയെയും അഫ്ഷനെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ ദില്ലി പൊലീസ് നല്‍കിയ അപ്പീലിന്മേലാണ് വിധിയുണ്ടായത്. പാര്‍ലമെന്റ് ആക്രമണം കഴിഞ്ഞ് നാല് വര്‍ഷം പൂര്‍ത്തിയാവാറായപ്പോഴാണ് സുപ്രിം കോടതിയുടെ വിധിയുണ്ടായത്.

2001 ഡിസംബര്‍ 13നാണ് നാല് തീവ്രവാദികള്‍ പാര്‍ലമെന്റിനു നേരെ ആക്രമണം നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ സ്റിക്കറുമായെത്തിയ ഒരു വെള്ള അംബാസിഡര്‍ കാറില്‍ പാര്‍ലമെന്റ് വളപ്പില്‍ കടന്ന തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. അരമണിക്കൂറോളം നീണ്ട വെടിവയ്പില്‍ സുരക്ഷാ സൈനികരുള്‍പ്പെടെ എട്ടു പേരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.

ഡിസംബര്‍ 14നാണ് മുഹമ്മദ് അഫ്സലിനെയും ബന്ധുവായ ഷൗക്കത്തിനെയും പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഗൂഢാലോചനയെ കുറിച്ച് അറിയാമെന്ന് ആരോപിച്ച് ഗീലാനിയെയും അഫ്ഷനെയും അറസ്റ് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X