കര്‍ണാടകത്തില്‍ ജനതാദള്‍ ഭിന്നത രൂക്ഷം
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ ജനതാദള്‍ (എസ്) പിളര്‍പ്പിലേക്ക്. വിമതനേതാവും ഉപമുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്ക് പകരം നിയമസഭാകക്ഷി നേതാവായി എം.പി.പ്രകാശിനെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികവിഭാഗം തിരഞ്ഞെടുത്തു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എന്‍.തിപ്പണ്ണയുടെ നേതൃത്വത്തില്‍ ആഗസ്ത് നാല് വ്യാഴാഴ്ച ചേര്‍ന്ന എംഎല്‍എമാരുടെ യോഗമാണ് പുതിയ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുത്തത്.
തിങ്കളാഴ്ച രാത്രി നടന്ന യോഗത്തില്‍ സിദ്ധരാമയ്യയെ നിയമസഭാകക്ഷി നേതൃസ്ഥാനത്തു നിന്ന് സിദ്ധരാമയ്യയെ നീക്കാന്‍ എംഎല്‍എമാര്‍ തീരുമാനിച്ചിരുന്നു. സിദ്ധരാമയ്യയെ നിയമസഭാകക്ഷി നേതൃസ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക വിഭാഗം നേരത്തെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗത്തിലെ എംഎല്‍എമാരും വ്യാഴാഴ്ച സമാന്തരമായി യോഗം ചേര്‍ന്നു.












Click it and Unblock the Notifications