കാഞ്ചി: ഗുണ്ടാനിയമ പ്രകാരം കേസെടുത്ത നടപടി റദ്ദാക്കി
ചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ ഉള്‍പ്പെട്ട നാലുപേര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്ത തമിഴ്നാട് സര്‍ക്കാര്‍ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
ജസ്റസ് പി.സദാശിവം, ജസ്റിസ് എ.ആര്‍ രാമലിംഗം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നടപടി റദ്ദാക്കിയത്. ഗുണ്ടാനിയമപ്രകാരമുള്ള കേസ് ചുമത്തപ്പെട്ട അംബികാപതി, ദില്‍ പാണ്ഡ്യന്‍, സതീഷ്, അറുമുഖം എന്നിവര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
അംബികാപതിക്കെതിരെ ജനുവരിയിലും മറ്റുളളവര്‍ക്കെതിരെ ഫെബ്രുവരിയിലുമാണ് ഗുണ്ടാ നിയമ പ്രകാരം കേസെടുത്തത്.
കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി, സഹമഠാധിപതി വിജയേന്ദ്ര സരസ്വതി എന്നിവരും ശങ്കരരാമന്‍ വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications