Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതാ ബാനര്‍ജ-ി എംപി സ്ഥാനം രാജിവച്ചു

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജ-ി എംപി സ്ഥാനം രാജി വച്ചു.

ബംഗ്ലാദേശില്‍ നിന്നും പശ്ചിമബംഗാളിലേക്ക് അനധികൃത നുഴഞ്ഞുുകയറ്റം നടക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് മമതയുടെ രാജി.

ഇതേ വിഷയത്തില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനി അവതരിപ്പിച്ച പ്രമേയത്തില്‍ ആഗസ്ത് നാല് വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടന്നിരുന്നെന്നും വീണ്ടും ഇക്കാര്യത്തില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് അനുമതി നല്‍കാനാവില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിക്കുകയും മമതയുടെ ആവശ്യം നിരസിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജി സഭയുടെ തളത്തിലിറങ്ങി. തന്റെ കയ്യിലിരുന്ന പേപ്പറുകള്‍ സ്പീക്കറുടെ ചെയറിന് നേര്‍ക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് രാജി സമര്‍പ്പിക്കുകയും ചെയ്തു.

രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ക്കു സമര്‍പ്പിച്ച കാര്യം മമത സ്ഥിരീകരിച്ചിട്ടുണ്ട്.

ചെയറിന് നേരെ പേപ്പര്‍ വലിച്ചെറിഞ്ഞ മമതയുടെ പ്രകടനത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+