കേരളത്തില്‍ ആഗസ്ത് എട്ട് മുതല്‍ ബസ് സമരം
തിരുവനന്തപുരം: ആഗസ്ത് എട്ട് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ സ്വകാര്യബസുകളും അനിശ്ചിതകാലത്തേക്ക് പണിമുടക്ക് ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ആന്റ് ഓര്‍ഗനൈസേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഡീസല്‍ വില വര്‍ധിപ്പിച്ചതു കാരണം ബസ്സുടമകള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചാല്‍ സമരം പിന്‍വലിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഡീസലിന്റെ വിലവര്‍ധനയ്ക്കനുസരിച്ച് ബസ് നിരക്ക് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് കണ്‍സെഷന്‍ അമ്പത് ശതമാനമാക്കുക, പെര്‍മിറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications