Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി, വി.എസ് ഗ്രൂപ്പുകള്‍ പിബി നിരീക്ഷണത്തില്‍

ദില്ലി: കേരളത്തിലെ സിപിഎമ്മിലെ പിണറായി, വി.എസ് ഗ്രൂപ്പുകളെ അടുത്ത മൂന്നുമാസം സൂക്ഷ്മനിരീക്ഷണത്തില്‍ വയ്ക്കാന്‍ പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. ഈ സമയത്ത് പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്തുന്ന ഏതൊരു നടപടിയുണ്ടായാലും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന ശക്തമായ താക്കീതു നല്‍കാനും പിബി തീരുമാനിച്ചിട്ടുണ്ട്.

ആഗസ്ത് 10, 11 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും തുടര്‍ന്നു നടക്കുന്ന സംസ്ഥാനകമ്മറ്റിയിലും പിബി പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കും. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ യോഗങ്ങളില്‍ പങ്കെടുക്കും.

വി.എസ്, പിണറായി പക്ഷങ്ങളെ ഒരേ വീക്ഷണത്തിലൂടെ കാണാനാണ് പിബി തീരുമാനം. രണ്ടുഗ്രൂപ്പിന്റെ പ്രവര്‍ത്തനവും പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്തുന്നതിനു കാരണമായിട്ടുണ്ടെന്നാണ് പിബി യോഗം വിലയിരുത്തിയത്.

പാര്‍ട്ടിയില്‍ സ്വാധീനം കുറയുന്നതിന്റെ പേരില്‍ വി.എസ് കൈക്കൊള്ളുന്ന നടപടികളോട് പിബി വിയോജിപ്പു പ്രകടിപ്പിച്ചു. അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുമ്പോള്‍ നിയമസഭയില്‍ പോകാതിരുന്നതും ശക്തമായ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്.

മലപ്പുറം സമ്മേളത്തിനു ശേഷം പിണറായി പക്ഷം കൈക്കൊണ്ട പല തീരുമാനങ്ങളും ഏകപക്ഷീയമായെന്നാണ് പിബി വിലയിരുത്തല്‍. സമ്മേളത്തിനു ശേഷം നിയമിച്ച അന്വേഷണകമ്മീഷനെ കുറിച്ചും പിബിക്ക് അഭിപ്രായവ്യത്യാസമുണ്ട്.

സിപിഎമ്മില്‍ കത്തിപ്പടരുന്ന ലാവ്ലിന്‍ വിവാദം സ്വന്തം നിലയില്‍ അന്വേഷിക്കാനും പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+