പ്രളയ ബാധിതര്‍ക്ക് സൗജന്യ റേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രളയ ബാധിതര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഈ ജില്ലകളിലെ സ്ഥിതി കണക്കിലെടുത്ത് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന്റെ കാലയളവ് ജില്ലാ കളക്ടര്‍മാര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രളയബാധിതര്‍ക്ക് ദുരിതശ്വാസമെത്തിക്കുന്നതിനും വീടുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കേന്ദ്രസഹായം ആവശ്യപ്പെട്ട് നിവേദനം നല്‍കും. കാലവര്‍ഷക്കെടുതിയിലുണ്ടായ നഷ്ടം റവന്യു, കൃഷി വകുപ്പുകള്‍ കണക്കാക്കി വരികയാണ്.
രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം കേരളത്തിന്റെ വികസനത്തിനായി മുന്നോട്ടുവച്ച പത്തിന പരിപാടി നടപ്പിലാക്കുന്നതിന് മുമ്പ് അതുസംബന്ധിച്ച് അഭിപ്രായസമന്വയം ഉണ്ടാക്കുന്നതിനായി സംസ്ഥാന നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications