കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യത്തൊഴിലാളികള്‍ മനുഷ്യ ചെക്ക്ഡാം തീര്‍ക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പ്രതീകാത്മക മനുഷ്യ ചെക്ക്ഡാം തീര്‍ക്കും.

വമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘാടക കൗണ്‍സിലാണ് ഒരു ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ അണിചേരുന്ന മനുഷ്യ ചെക്ക്ഡാം തീര്‍ക്കുന്നത്. ചെല്ലനം മുതല്‍ മുനമ്പം വരെയാണ് മത്സ്യത്തൊഴിലാളികള്‍ അണിനിരക്കുന്നത്. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ശര്‍മയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

മത്സ്യത്തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി മുതിര്‍ന്ന രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍, സിഐടിയു സംസ്ഥാന സെക്രട്ടറി പി.കെ.ഗുരുദാസന്‍, സുകുമാര്‍ അഴീക്കോട് എന്നിവര്‍ യോഗങ്ങളെ അഭിസംബോധന ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X