Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാമിന്റെ നിര്‍ദേശങ്ങള്‍ 11ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സംസ്ഥാന വികസനത്തിനായി രാഷ്ട്രപതി മുന്നോട്ടുവച്ച പത്തു നിര്‍ദേശങ്ങളെക്കുറിച്ച് ആഗസ്ത് 11ന് ഉച്ചതിരിഞ്ഞ് സഭയില്‍ ചര്‍ച്ച നടത്തും. രണ്ടു മണിക്കൂര്‍ നേരം ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം.

രാഷ്ട്രപതിയുടെ നിര്‍ദേശങ്ങള്‍ പഠിച്ച് ആസൂത്രണബോര്‍ഡ് പ്രാഥമിക നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പ്രായോഗികമാണെന്നാണ് അവരുടെ റിപ്പോര്‍ട്ട്.

രാഷ്ട്രപതിയുടെ നിര്‍ദേശങ്ങള്‍ക്കൊപ്പം ദാരിദ്യ്രനിര്‍മാര്‍ജനം, പരമ്പരാഗത വ്യവസായ മേഖലയെ ശക്തിപ്പെടുത്തുക, കൃഷിക്കാര്‍ക്ക് ന്യായവരുമാനം നല്‍കുക എന്നീ കാര്യങ്ങളും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച സമിതിയും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിയമസഭയിലെ ചര്‍ച്ചയും വിവിധതലങ്ങളിലുള്ളവരുമായുള്ള ചര്‍ച്ചയും കഴിഞ്ഞാണ് തുടര്‍നടപടി സ്വീകരിക്കുക.

മൂന്നുവര്‍ഷം കൊണ്ട് വരുമാനം ഇരട്ടിയാക്കുക വെല്ലുവിളിയാണ്. എങ്കിലും കേരളത്തിന്റെ അനന്തസാധ്യത മനസിലാക്കിയാണ രാഷ്ട്രപതി നിര്‍ദേശം മുന്നോട്ടുവച്ചത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇതു നമുക്ക് നേടിയെടുക്കാം.

കേരളവികസനരംഗത്തെ വഴിത്തിരിവായിരുന്നു ജിം. കേരളം നിക്ഷേപസൗഹൃദസംസ്ഥാനമാണെന്ന തോന്നലുണ്ടായത് ജിമ്മിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+