ഇന്ന് കര്‍ക്കടക വാവ്
തിരുവനന്തപുരം: മോക്ഷപ്രാപ്തിക്കായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പിതൃബലി അര്‍പ്പിക്കുന്ന കര്‍ക്കിടക വാവാണ് ഇന്ന്. പ്രധാന ക്ഷേത്രങ്ങളുടെതീര്‍ത്ഥങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ബലിതര്‍പ്പണത്തിനായി വന്‍ തിരക്കാണ്.
നാളെ രാവിലെ എട്ട് വരെയാണ് വാവ് സമയമെങ്കിലും ശ്രാദ്ധം നടത്താന്‍ ഇന്നാണ്കൂടുതല്‍ ആളുകള്‍ എത്തുന്നത്. തിരുനെല്ലി, ആലുവ മണപ്പുറം, വര്‍ക്കല പാപനാശിനി, ശംഖുമുഖം, അരുവിപ്പുറം എന്നീ തീര്‍ത്ഥഘട്ടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തന്നെ കര്‍മ്മങ്ങള്‍ക്കായി ആളുകള്‍ എത്തി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലും ശംഖുമുഖത്തും ബലിതര്‍പ്പണത്തിനായി ആളുകളെത്തിയിട്ടുണ്ട്. ആയിരങ്ങള്‍ പിതൃതര്‍പ്പണത്തിന് എത്തുന്നആലുവ മണപ്പുറം കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications