കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്ലിന്‍ പ്രശ്നം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിരുന്നു: പാലോളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ പ്രശ്നം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേററിലും ചര്‍ച്ച ചെയ്തിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവ്ലിന്‍ പ്രശ്നം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് വി.എസ് പറഞ്ഞത് ഓര്‍മപ്പിശകു മൂലമായിരിക്കുമെന്നും പാലൊളി പറഞ്ഞു.

ലാവ്ലിന്‍ കരാര്‍ ഒപ്പിടുന്നതിനായി അന്നത്തെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കാനഡയിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പുള്ള സിപിഎം സെക്രട്ടറിയേറ്റാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വിശദ ചര്‍ച്ചകള്‍ക്ക് ശേഷം പദ്ധതിക്ക് സെക്രട്ടറിയേറ്റ് അംഗീകാരവും നല്‍കിയിരുന്നു.

അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജ-യന്‍ ഇടതുമുന്നണി നേതാക്കളുമായി ഇക്കാര്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇടതു നേതാക്കളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വി.എസ് നല്ല ഓര്‍മ്മയുള്ള ആളാണെന്നും എല്ലാ കാര്യവും ഓര്‍മ്മിച്ചു പറയാറുള്ള വി.എസിന് ഇക്കാര്യത്തില്‍ എന്തു പറ്റിയെന്ന് അറിയില്ലെന്നും പാലൊളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X