ഇടതുമുന്നണി യോഗം തുടങ്ങി
തിരുവനന്തപുരം: ഇടതുമുന്നണി സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് തുടങ്ങിയത്. യുഡിഎഫ് സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികളെ കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
ആഗസ്ത് നാല് വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് യോഗം തുടങ്ങിയത്. മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കുന്നതിനാല്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.
നിയമസഭയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തേക്കും. എസ്എന്‍സി ലാവ്ലിന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ച പ്രതിപക്ഷത്തിന് തിരിച്ചടിയായത് യോഗം വിലയിരുത്തും.












Click it and Unblock the Notifications