മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാക്കും:തിരുവഞ്ചൂര്‍
തേക്കടി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുമെന്ന് ജലസേചനമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പില്‍വേയിലെ തടസങ്ങള്‍ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും ഇടുക്കി ജില്ലയിലെ എംഎല്‍എമാരും മന്ത്രിയോടൊപ്പം അണക്കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രിയടക്കമുള്ള സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയും അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications