Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂരും വി.എസും വ്യാഴാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്നുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുല്ലപ്പെരിയാര്‍ഡാം സന്ദര്‍ശിക്കും. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനുംഇടുക്കിയിലെ എംഎല്‍എമാരും മന്ത്രിയോടൊപ്പംമുല്ലപ്പെരിയാര്‍ ഡാംസന്ദര്‍ശിക്കുന്നുണ്ട്.

അതേസമയം, ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ഇതേക്കുറിച്ച്പഠിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍നിയോഗിച്ച വിദഗ്ദ്ധസംഘത്തിന്റെ അഭിപ്രായം.

എന്നാല്‍ അപകടഭീഷണി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കേരളസംഘം തമിഴ്നാട് ചിലവില്‍ പര്യടനം നടത്തി അവര്‍ക്കനുകൂലമായ വിധിയെഴുത്താണ് നടത്തിയിരിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഘത്തിന് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് തമിഴ്നാടാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്നാടിന്റെ ബോട്ടിലാണ് ഡാം നിരീക്ഷിക്കാനെത്തിയ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.ലതികയും സംഘവും തേക്കടിയില്‍ നിന്നും അണക്കെട്ടിലേക്ക് പുറപ്പെട്ടത്. തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംഘമാണ് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. അവര്‍ പറഞ്ഞ വിവരങ്ങളാണ് സംഘം കുറിച്ചെടുത്തതും.

മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന് മുന്‍പെത്തിയ കേന്ദ്രസംഘത്തെ ഇതേ രീതിയിലാണ തമിഴ്നാട് സ്വീകരിച്ചത്. അന്ന് കേന്ദ്രജലവിഭവകമ്മീഷന്‍ അംഗങ്ങള്‍ക്ക് അവര്‍ താമസിച്ച ഹോട്ടലില്‍ തമിഴ്നാട് സ്വീകരണമൊരുക്കിയതും പാരിതോഷികങ്ങള്‍ നല്‍കിയതും വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+