പ്രവാസി മലയാളികള്‍ക്ക് പൊലീസ് സെല്‍
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒരു പ്രത്യേക പൊലീസ് സെല്‍ രൂപീകരിക്കുമെന്ന് നോര്‍ക്ക ചെയര്‍മാന്‍ എം.എം. ഹസന്‍ അറിയിച്ചു. ആഗസ്ത് അഞ്ചിന് കഴക്കൂട്ടത്ത് ആരംഭിക്കുന്ന പ്രവാസി മലയാളികളുടെ കൂട്ടായ്മയായ സമവായത്തില്‍ വച്ച് മുഖ്യമന്ത്രി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐജിയായിരിക്കും പൊലീസ് സെല്ലിന്റെ തലവന്‍. വിദേശമലയാളികള്‍ നേരിടേണ്ടി വരുന്ന വിവിധ പ്രശ്നങ്ങള്‍ ഈ സെല്‍ കൈകാര്യം ചെയ്യും.
കേന്ദ്രപ്രവാസികാര്യമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ സമവായം ഉദ്ഘാടനം ചെയ്യും. പ്രവാസി ഇന്ത്യാക്കാരുടെ വോട്ടവകാശം, എയര്‍ ഇന്ത്യക്ക് പ്രവാസികളോടുള്ള സമീപനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം ചര്‍ച്ച ചെയ്യും.
പ്രവാസി മലയാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചുകഴിഞ്ഞതായും രണ്ടാഴ്ചക്കുള്ളില്‍ എല്ലാവര്‍ക്കും കാര്‍ഡ് നല്‍കുമെന്നും ഹസന്‍ അറിയിച്ചു.












Click it and Unblock the Notifications