കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി ഫണ്ട് വക മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സുനാമി ദുരിതാശ്വാസത്തിനുള്ള പണം വക മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കുന്ന കീഴ്വഴക്കമനുസരിച്ച് മാത്രമാണ് പണം ഉപയോഗിച്ചിട്ടുള്ളത്. വകമാറ്റി എന്ന് പറയുന്ന 8.3 കോടി രൂപയുടെ വിശദമായ കണക്ക് ലോകായുക്തയ്ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004 ഡിസംബര്‍ 26നും 2005 ജൂലൈ 25നും ഇടയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40.02 കോടി രൂപയാണ് ലഭിച്ചത്. ഇക്കാലയളവില്‍ 27.95 കോടി രൂപ സുനാമി ദുരിതാശ്വാസത്തിനായി അനുവദിച്ചിട്ടുണ്ട്. 8.31 കോടി രൂപ മറ്റു ദുരിതാശ്വാസങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഈ തുകയാണ് വകമാറ്റിയതെന്ന് പറയുന്നത്. ദുരിതാശ്വാസ നിധിയില്‍ നിന്നും സാധാരണനിലയില്‍ വിനിയോഗിക്കുന്ന തുകയാണിത്. ഇതുപോലെ ആഗസ്ത് 31നും ഡിസംബര്‍ 26നുമിടയില്‍ വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 5.70 കോടി രൂപ നിധിയില്‍ നിന്നും വിനിയോഗിച്ചിട്ടുണ്ട്- മുഖ്യമന്ത്രി വിശദമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X