വനിതാ സംവരണം: ബിജെപി പിന്തുണക്കും
ദില്ലി: പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും വനിതാ സംവരണം സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലുണ്ടാകുന്ന ഏത് സമവായത്തെയും പിന്തുണക്കുമെന്ന് ബിജെപി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.
വനിതാസംവരണത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനായി കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനിയും മറ്റ് ബിജെപി നേതാക്കളുമാണ് കേന്ദ്രമന്ത്രി ശിവരാജ് പാട്ടീലിനെ ഇക്കാര്യമറിയിച്ചത്.
33 ശതമാനം സംവരണം ഏര്‍പ്പെടുത്തുക, രാഷ്ട്രീയപാര്‍ട്ടികള്‍ 33 ശതമാനം ടിക്കറ്റുകള്‍ വനിതാസ്ഥാനാര്‍തികള്‍ക്ക് നല്‍കുക എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം നടപ്പിലാക്കുക, സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളില്‍ ഏത് അംഗീകരിച്ചാലും അതിനെ ബിജെപി പിന്തുണക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചതായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വി.കെ.മല്‍ഹോത്ര വാര്‍ത്താലേഖകരോട് പറഞ്ഞു.
വനിതാ സംവരണം സംബന്ധിച്ച നിയമനിര്‍മാണം എത്രയും പെട്ടെന്ന് നടത്തണമെന്ന് ബിജെപി നേതാക്കള്‍ പാട്ടീലിനോട് ആവശ്യപ്പെട്ടു.
ബിജെപിയുടെ രാജ്യസഭയിലെ ഉപനേതാവ് സുഷമ സ്വരാജ്, ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍, വി.കെ.മല്‍ഹോത്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications