ധരംസിംഗിന് കത്ത്; അന്വേഷണം നടത്തും
ബാംഗ്ലൂര്‍: ഉപമുഖ്യമന്ത്രി സിദ്ധാരാമയ്യയെയും അദ്ദേഹത്തോട് കൂറു പുലര്‍ത്തുന്ന രണ്ട് മന്ത്രിമാരെയും മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദള്‍ (എസ്) കത്ത് നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് സ്ഥിരീകരിച്ചു.
മന്ത്രിമാരെ നീക്കാന്‍ ശുപാര്‍ശ ചെയ്യുന്നതിന് മുമ്പ് അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് ധരംസിംഗ് പറഞ്ഞു. സിദ്ധാരാമയ്യയോട് കൂറുപുലര്‍ത്തുന്ന മന്ത്രിമാരിലൊരാളായ ജര്‍ക്കിഹോലെ രാജിവച്ചുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടിയാണ് ധരംസിംഗ് നല്‍കിയത്.
അതേ സമയം തനിക്കെതിരെ ദേവഗൗഡ വിഭാഗത്തിന്റെ നീക്കങ്ങള്‍ അനധികൃതമാണെന്നും തനിക്കെതിരെ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും സിദ്ധാരാമയ്യ പറഞ്ഞു.












Click it and Unblock the Notifications