നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച മേശപ്പുറത്ത് വയ്ക്കും
ദില്ലി: 1984ലെ സിക്ക്വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷന്റെ റിപ്പോര്‍ട്ട് ആഗസ്ത് എട്ട് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തു വയ്ക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അറിയിച്ചു.
ബിജെപി നേതാവ് വി.കെ.മല്‍ഹോത്ര ഈ പ്രശ്നമുന്നയിച്ചപ്പോള്‍ താനിക്കാര്യം ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടിലുമായി സംസാരിച്ചെന്നും തിങ്കളാഴ്ച റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചെന്നും സ്പീക്കര്‍ പറഞ്ഞു.
കഴിഞ്ഞ രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം നാനാവതി കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസഥാനത്തിലുള്ള സര്‍ക്കാര്‍ നടപടികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു.
ആയുധ ഇടപാട് സംബന്ധിച്ച് തെഹല്‍കയുടെ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള ഫുകാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിയതു പോലുള്ള നടപടി നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്ന് മല്‍ഹോത്ര ആവശ്യപ്പെട്ടു.












Click it and Unblock the Notifications