44 ശതമാനം വീടുകളില്‍ വൈദ്യുതിയില്ല
ദില്ലി: രാജ്യത്തെ 44 ശതമാനം വീടുകളില്‍ വൈദ്യുതിബന്ധമില്ലെന്ന് ഊര്‍ജമന്ത്രി പി.എം.സെയ്ദ് ലോക്സഭയെ അറിയിച്ചു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2012 ആവുമ്പോഴേക്കും ആവശ്യത്തിനനുസരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് നിക്ഷേപം കണ്ടെത്തണം. ഇതിനായി സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷേപം ക്ഷണിക്കേണ്ടിവരും.
മുടങ്ങിക്കിടക്കുന്ന 14 പദ്ധതികളില്‍ 11 എണ്ണം ജലവൈദ്യുത പദ്ധതികളും മറ്റുള്ളവ താപവൈദ്യുത പദ്ധതികളാണെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി വിതരണം ഈയിടെ സ്വകാര്യവത്കരിച്ച ദില്ലി, ഒറീസ പോലുള്ള സംസ്ഥാനങ്ങളില്‍ പ്രസരണ, വിതരണ നഷ്ടം കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications