കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ ആരോപണം സ്പീക്കര്‍ നിഷേധിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: സ്പീക്കറുടെ ഇടതുപക്ഷചായ്വു മൂലമാണ് തനിക്ക് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുളള അനുമതി നല്‍കാതിരുന്നതെന്ന മമതാ ബാനര്‍ജിയുടെ ആരോപണം ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി നിഷേധിച്ചു. ആഗസ്ത് അഞ്ച് വെള്ളിയാഴ്ച ലോക്സഭയിലാണ് സ്പീക്കര്‍ ഇക്കാര്യം പറഞ്ഞത്.

ചെയറിനോടുളള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് മമതാ ബാനര്‍ജി ഉന്നിയ്ച്ച ആരോപണം താന്‍ തള്ളിക്കളയുകയാണ്. രാഷ്ട്രീയപരമായാണ് താന്‍ തീരുമാനങ്ങളെടുത്തതെന്ന ആരോപണം നിഷേധിച്ചില്ലെങ്കില്‍ അത് തന്റെ കര്‍ത്തവ്യ പരാജയമായിരിക്കും.

രാജ്യത്തെ ജനങ്ങള്‍ ജനപ്രതിനിധികള്‍ക്കു മേല്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വമനുസരിച്ച് സഭയുടെ മാന്യത കാത്തുസൂക്ഷിക്കാന്‍ സഭാംഗങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.

ജനങ്ങളുടെ വിശ്വാസം തകര്‍ക്കുകയും സഭയുടെ മാന്യതക്കു കളങ്കമേല്‍പ്പിക്കുന്ന യാതൊന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗ്ലാദേശില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കഴിഞ്ഞ ദിവസം ലോക്സഭാ സ്പീക്കറുടെ ചെയറിനു നേരെ കടലാസുകെട്ടെറിയുകയും തുടര്‍ന്ന് രാജിക്കത്തു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമാനുസൃതമായ രീതിയിലല്ലാത്ത രാജി സ്പീക്കര്‍ സ്വീകരിച്ചില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X