Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ബില്‍ പഴയ രൂപത്തില്‍ വേണം: സിപിഎം

ദില്ലി: 1996ലെ വനിതാ സംവരണ ബില്‍ അതിന്റെ പഴയ രൂപത്തില്‍ കൊണ്ടുവരണമെന്ന് സിപിഎം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്നതിന് ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടണമെന്ന പുതിയ നിര്‍ദേശം ഇക്കാര്യത്തിലുള്ള നിയമനിര്‍മാണ പ്രക്രിയ സാവധാനത്തിലാക്കുന്നതില്‍ കലാശിക്കുമെന്ന് സിപിഎം അഭിപ്രായപ്പെട്ടു.

ബില്‍ പഴയ രൂപത്തില്‍ തന്നെ നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന് സിപിഎം നേതാക്കള്‍ കേന്ദ്രമന്ത്രിമാരായ പ്രണബ് മുക്കര്‍ജിയോടും ശിവരാജ് പാട്ടീലിനോടും ആവശ്യപ്പെട്ടു.

മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്‍ മൂന്ന് സംസ്ഥാനങ്ങളിലെ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കുകയും മറ്റു സംസ്ഥാനങ്ങളിലെ പുനര്‍നിര്‍ണയം നടത്തിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ നിയമനിര്‍മാണം വൈകുന്നതിന് കാരണമാകുമെന്ന് സിപിഎ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ഇടതുനേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആദിവാസികള്‍ക്ക് വനഭൂമിയില്‍ അവകാശം നല്‍കുന്നതിനുള്ള നിയമനിര്‍മാണം നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+