ചൈതന്യയാത്ര തുടങ്ങി
കാസര്‍ഗോഡ്: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന ചൈതന്യയാത്ര കാസര്‍ഗോഡ് ജില്ലയിലെ ഹൊസങ്കടിയില്‍ നിന്ന് ആഗസ്ത് അഞ്ച് വെള്ളിയാഴ്ച പര്യടനം തുടങ്ങി.
ചൈതന്യയാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയസാഹചര്യം തന്നെ മാറിയിരിക്കുമെന്ന് ചൈതന്യയാത്ര ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജാഥക്കു തുടക്കം കുറിച്ച് മുഖ്യമന്ത്രി പതാക കെപിസിസി പ്രസിഡന്റിനു കൈമാറി.
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.സി വേണുഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.കെ രാമചന്ദ്രന്‍ മാസ്റര്‍, കെപിസിസി ഭാരവാഹികളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, തലേക്കുന്നില്‍ ബഷീര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
14 ജില്ലകളിലൂടെ 281 സ്വീകരണസമ്മേേളനങ്ങളില്‍ പങ്കെടുത്ത് ആഗസ്ത് 26ന് ചെതന്യയാത്ര തിരുവനന്തപുരത്തെത്തും. 27ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭിസംബോധന ചെയ്യുന്ന മഹാസമ്മേളനത്തോടെ യാത്ര സമാപിക്കും.
കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് വിട്ടുപോവുകയും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈതന്യയാത്ര നടത്തുന്നത്.












Click it and Unblock the Notifications