കയറ്റുമതി 10,000 കോടിയാക്കാന്‍ ലക്ഷ്യം: മന്ത്രി
ചെന്നൈ: 2006-07 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്നുളള കയറ്റുമതി 10,000കോടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് പറഞ്ഞു. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2005 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം സംസ്ഥാനത്തു നിന്നുളള കയറ്റുമതി 4,600 കോടിയായിരുന്നു. കയറുല്‍പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, റബ്ബര്‍, റബ്ബറ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയില്‍ നിന്നാണ് 1200 കോടി ലഭിച്ചത്. 2006-07 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3500 മുതല്‍ 4000 കോടി വരെയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications