Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് വിമാനനിരക്ക് കുത്തനെ കൂട്ടുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളില്‍ സീറ്റ് ലഭ്യതയില്ലാത്തതിനാല്‍ പതിനായിരത്തിലേറെ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളിലും സപ്തംബര്‍ 15 വരെ സീറ്റ് ബുക്ക് ചെയ്തുകഴിഞ്ഞു. പ്രളയത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ തടസപ്പെട്ടതാണ് ഈ സ്ഥിതിക്ക് പ്രധാനകാരണം.

അവധിക്ക് ഗള്‍ഫില്‍ നിന്നും മെയ് 15നും ജൂണ്‍ 15നുമിടയില്‍ പ്രത്യേക വിമാനങ്ങളില്‍ എത്തിയ മലയാളികളാണ് ഈ സ്ഥിതി കൂടുതലായും ബാധിക്കുന്നത്. പലരും ഗള്‍ഫ് രാജ്യങ്ങളിലെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. എയര്‍ലൈന്‍ ഓഫീസുകളില്‍ കനത്ത തിരക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ടുവരുന്നത്.

അവധി ആഗസ്ത് രണ്ടാം വാരത്താെേടെ ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുകയാണ്. ആ സമയത്തെ സീറ്റുകള്‍ക്കുള്ള ഡിമാന്റ് മുതലെടുക്കാനായി ദുബായിലേക്കും അബുദാബിയിലേക്കുമുള്ള വിമാനനിരക്ക് കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വെയ്സ് എന്നീ വിദേശകമ്പനികള്‍ നിരക്ക് 5,500ല്‍ നിന്നും 11,500 ആയി ഉയര്‍ത്തിയിട്ടുണ്ട്.

എയര്‍ ഇന്ത്യയും നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതായാണ് അറിയുന്നത്. യുഎഇ മേഖലയിലേക്കുള്ള നിരക്ക് 6,500ല്‍ നിന്നും 16,050 ആയി കൂട്ടാനാണ് തീരുൂമാനം. ഷാര്‍ജയില്‍ നിന്നും സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ നിരക്ക് 14,500 ആയി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+