പ്രകടന നിരോധനത്തെ എല്‍ഡിഎഫ് എതിര്‍ക്കും
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന റോഡുകളില്‍ പ്രകടനം നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പ്രക്ഷോഭങ്ങള്‍ക്കുള്ള കാരണം പരിഹരിക്കാതെ പ്രക്ഷോഭങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തിന് യാതൊരു ന്യായീകരണവുമില്ലെന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി പറഞ്ഞു. ചില സമരങ്ങള്‍ അക്രമാസക്തമാവുന്നുണ്ടെങ്കിലും അത് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് കാരണമാവുന്നില്ല.
ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ആഗസ്ത് ഒമ്പതിന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എല്‍ഡിഎഫ് വിയോജിപ്പ് അറിയിക്കുമെന്ന് പാലൊളി പറഞ്ഞു.












Click it and Unblock the Notifications