ഗ്യാസ് ക്ഷാമം 10 ദിവസത്തിനകം പരിഹരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത പാചകവാതക ക്ഷാമം പത്തു ദിവസത്തിനകം പരിഹരിക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
പാചകവാതക കുടിശ്ശിക പത്ത് ദിവസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്ന് ആഗസ്ത് അഞ്ച് വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ എണ്ണ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് നല്‍കി.എല്ലാ ദിവസവും മംഗലാപുരത്ത് നിന്ന് 1200 ടണ്‍ എല്‍.പി.ജി കൊണ്ടുവരാനും ധാരണയായി. ബോട്ടിംഗ് പ്ലാന്റുകള്‍ അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കമ്പനികള്‍ അറിയിച്ചു.
ഓയില്‍ കമ്പനി പ്രതിനിധികളുമായും എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്േസ് അസോസിയേഷന്‍ പ്രതിനിധികളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications