മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം ഇടപെടണമെന്ന് എംപിമാര്‍
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ കേന്ദ്രം തമിഴ്നാട് സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു.
അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷി കവിഞ്ഞ് ഉയര്‍ന്നതിനാല്‍ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയാണ്. 110 വര്‍ഷം പഴക്കമുളള അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തിലെ നാലു ജില്ലകള്‍ വെള്ളത്തിനടിയിലാകുമെന്നും എംപിമാര്‍ അറിയിച്ചു.
എന്നാല്‍ സ്വാര്‍ത്ഥതാല്‍പര്യത്തിനായി കേരളഎംപിമാര്‍ സ്ഥിതി പെരുപ്പിച്ചു കാട്ടുകയാണെന്ന് തമിഴ്നാട് എംപിമാര്‍ ആരോപിച്ചു.












Click it and Unblock the Notifications