നബാര്‍ഡ് കേരളത്തിന് 1.12 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നോക്കപ്രദേശങ്ങളുടെ വികസനത്തിനായി നബാര്‍ഡ് 1.12 കോടി രൂപ അനുവദിച്ചു.
പദ്ധതി പ്രകാരം ആലപ്പുഴയിലെ കൊല്ലക്കടവില്‍ പുതുതായി മാര്‍ക്കറ്റ് തുടങ്ങാനും നബാര്‍ഡ് അനുവാദം നല്‍കിയിട്ടുണ്ട്. ഇത് ഇവിടെയുളള കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക മികച്ച വില കിട്ടാന്‍ സഹായിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും നബാര്‍ഡിന് പ്രതീക്ഷയുണ്ട്. കടകള്‍ക്കു പുറമെ കുടിവെള്ള, ശുചീകരണ സൗകര്യങ്ങളും ഈ മാര്‍ക്കറ്റിലുണ്ടാകും. 1.18 കോടിയാണ് ഇതിന് ആകെ ചിലവായി പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ 3405 പദ്ധതികള്‍ക്കായി നബാര്‍ഡ് ഇതുവരെ 1370.31 കോടി രൂപ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications