ദേശീയപഞ്ചായത്തീരാജ് സമ്മേളനം കൊച്ചിയില്‍
കൊച്ചി: കൊച്ചിയില്‍ ആഗസ്ത് അഞ്ച് വെള്ളിയാഴ്ച ആരംഭിക്കുന്ന ദേശീയ പഞ്ചായത്തീരാജ് സമ്മേളനം കേന്ദ്രപെട്രോളിയംമന്ത്രി മണിശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും.
പഞ്ചാബ് ഗവര്‍ണര്‍ എസ്.എഫ് റോഡ്രിഗസ്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ഗവര്‍ണര്‍ റാം കാപ്സെ, മന്ത്രിമാര്‍ എന്നിവരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70ളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
രാജ്യത്തെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഫലപ്രദമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനുള്ള വിവിധ മാര്‍ഗങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
ആഗസ്ത് ആറ് ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും.












Click it and Unblock the Notifications