കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശമ്പളപരിഷ്കരണ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ധനമന്ത്രി വക്കം പുരുഷോത്തമനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇടക്കാലാശ്വാസം നല്‍കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്നാണ് സൂചനകകള്‍. മുന്‍കാല പ്രാബല്യത്തോടെ ഇടക്കാലാശ്വാസം നല്‍കുന്നതുള്‍പ്പെടെയുള്ള മൂന്ന് നിര്‍ദേശങ്ങളാണ് കമ്മീഷന്‍ നല്‍കിയിട്ടുള്ളതെന്നാണ് അറിയുന്നത്.

ശമ്പളവര്‍ദ്ധനക്കാര്യത്തെക്കുറിച്ച് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ടു സ്വീകരിച്ച ശേഷം ധനമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു. റിപ്പോര്‍ട്ടു പരിശോധിച്ച് സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതിയും കണക്കിലെടുത്ത് ഈ മാസം 10നോ 11നോ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടി.എം.രാമകൃഷ്ണന്‍, എ.കെ.തോമസ്, സെക്രട്ടറി ചന്ദ്രമതി എന്നിവരടങ്ങിയ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X