റെയ്ഡില്‍ 500 ലിറ്റര്‍ വിദേശമദ്യം പിടിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ ബംഗ്ലാദേശ് കോളനിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 500 ലിറ്റര്‍ വിദേശമദ്യവും വ്യാജ വിദേശമദ്യ ലേബലുകളും പിടികൂടി.
വിദേശമദ്യത്തിന് ഒരു ലക്ഷം രൂപയിലധികം വിലവരും. നീലച്ചിത്ര സിഡികളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കോളനിയിലെ ടിസി35/85ല്‍ മീരാസാഹിബിന്റെ മകന്‍ ഷിബുവിനെ പൊലീസ് അറസ്റു ചെയ്തു.
പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഷിബുവിന്റെ വീടിന്റെ കാര്‍പോര്‍ച്ചില്‍ പാര്‍ക്കു ചെയ്തിരുന്ന ലാന്‍സര്‍ കാറില്‍ നിന്നുമാണ് വിദേശമദ്യം കണ്ടെടുത്തത്.
ബിസിനസ് ആവശ്യത്തിനായി ശ്രീലങ്ക, മാലി എന്നിവിടങ്ങളില്‍ പതിവുസന്ദര്‍ശനം നടത്തുന്നവര്‍ വഴിയാണ് ഷിബു മദ്യം കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വ്യാജമദ്യലോബിയുമായി ബന്ധമുണ്ടോയെന്നു സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications