Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങും

കൊച്ചി: തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനായി സര്‍ക്കാര്‍ 25,000 ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് വ്യവസായമന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ്, വ്യവസായ-വാണിജ്യ ഡയറക്ടര്‍ ടി.ഒ സൂരജ് എന്നിവര്‍ അറിയിച്ചു. കൊച്ചിയില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അവര്‍.

പ്രത്യാശ എന്ന പേരില്‍ പ്രാദേശിക വ്യവസായ വികസനപരിപാടിയുടെ കീഴില്‍ ആരംഭിക്കുന്ന ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാനായി ചെറുകിട സംരംഭങ്ങള്‍ക്ക് പദ്ധതിയില്‍ പ്രാധാന്യം നല്‍കാനാണ് ലക്ഷ്യം.

പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച് 43,000 വ്യവസാരസംരംഭകര്‍ മുന്നോട്ടുവന്നിട്ടുണ്ട്. 1,546 പദ്ധതി നിര്‍ദേശങ്ങള്‍ അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്മേലുള്ള അവസാന വട്ട പരിശോധനകള്‍ നടന്നുവരികയാണ്. 30,000 ചെറുകിട യൂണിറ്റുകള്‍ ഈ വര്‍ഷാവസാനം തന്നെ തുടങ്ങാനാവുമെന്നാണ് കരുതുന്നത്.

ഈ പദ്ധതികള്‍ക്കുള്ള ഏകോപന ഏജന്‍സിയായി വ്യവസായ വകുപ്പ് പ്രവര്‍ത്തിക്കുമെന്ന് ടി.ഒ സൂരജ് പറഞ്ഞു. ഇത്തരം യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വ്യവസായ സംരംഭകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 10,000 യൂണിറ്റുകള്‍ ആരംഭിക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+