ഇന്റര്‍നെറ്റ് സിറ്റി തട്ടിപ്പ്കമ്പനി: എന്‍സിഐ
കൊച്ചി: ദുബായ് ഇന്റര്‍നെറ്റ് സിറ്റി തട്ടിപ്പ് കമ്പനിയാണെന്ന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍ അരോപിച്ചു.
ഗള്‍ഫില്‍ എത്തുന്നവര്‍ക്ക് മദ്യം കഴിക്കാനുള്ള ലൈസന്‍സ് വാങ്ങി കൊടുക്കുക, വാഹന സംബന്ധമായ ഇടപാടുകള്‍ ശരിയാക്കുക, വിസിറ്റിംഗ് വിസ ഏര്‍പ്പാടാക്കുക, കമ്പനികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരണ മാധ്യമങ്ങളെ അറിയിക്കുക തുടങ്ങിയ ഏജ-ന്‍സി പണിമാത്രമാണ് ഇന്റര്‍നെറ്റ് സിറ്റിക്കുള്ളത്.
ഇന്റര്‍നെറ്റ് സിറ്റിയുടെ വെബ്സൈറ്റിലും ഈ വിവരങ്ങള്‍ മാത്രമാണുള്ളത്. ഐടി മേഖലയുമായി ഇവര്‍ക്ക് ബന്ധമില്ല. ഇവരുടെ ഏക വിദേശ ബന്ധം ഫ്രാന്‍സില്‍ ഒരു ക്ലബില്‍ അംഗത്വമുള്ളത് മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications