ലാവ്ലിന്‍: നിലപാടില്‍ മാറ്റമില്ലെന്ന് വി.എസ്
ചാരുംമൂട്: എസ്എന്‍സി ലാവ്ലിന്‍ കരാര്‍ സിപിഎമ്മിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് പാലൊളിയുമായി ചര്‍ച്ച ചെയ്ത ശേഷമേ കൂടുതല്‍ പറയാനാകൂവെന്നും വി.എസ് പറഞ്ഞു.
ലാവ്ലിന്‍ കരാര്‍ സംബന്ധിച്ച് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടത്തിയിരുന്നില്ലെന്ന് നേരത്തെ അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആലപ്പുഴയില്‍ സിഐടിയു ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കവെ ലാവ്ലിന്‍ കേസ് പാര്‍ട്ടി ചര്‍ച്ച ചെയ്തതായി താന്‍ ഓര്‍ക്കുന്നില്ലെന്നാണ് താന്‍ പറഞ്ഞതെന്നും മാധ്യമങ്ങള്‍ ഇതു വളച്ചൊടിക്കുകയാണ് ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം.
ആഗസ്ത് നാല് വ്യാഴാഴ്ച നടന്ന സിപിഎം സംസ്ഥാനകമ്മറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ലാവ്ലിന്‍ കരാര്‍ പാര്‍ട്ടിക്കുള്ളില്‍ മുന്‍പ് ചര്‍ച്ച ചെയ്തിരുന്നെന്നും ചര്‍ച്ച ചെയ്തിരുന്നില്ലെന്ന വി.എസിന്റെ പ്രസ്താവന ഓര്‍മപ്പിശകു മൂലമായിരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞിരുന്നു.












Click it and Unblock the Notifications