ചൈതന്യയാത്ര രാഷ്ട്രീയധ്രുവീകരണമുണ്ടാക്കും:മുഖ്യമന്ത്രി
കാസര്‍കോട്: ചൈതന്യയാത്ര രാഷ്ട്രീയധ്രുവീകരണമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നവകേരളത്തിന്റെ ചൈതന്യമാണ് ചൈതന്യയാത്ര. ഇത് കോണ്‍ഗ്രസിന്റെ യാത്രയല്ലാ, മറിച്ച് കേരളത്തിലെ ജനങ്ങളുടെ യാത്രയാണ്.
വികസന കാര്യത്തില്‍ സംസ്ഥാനം ഒത്തൊരുമയോടെ മുന്നേറുകയാണ് വേണ്ടത്. വികസത്തിനു മുഖം തിരിച്ചുനില്‍ക്കുകയെന്നത് സിപിഎം നയമാണ്. കോണ്‍ഗ്രസിന്റെ നയമല്ല. ഇടതുമുന്നണിയുടെ നശീകരണ പാതയില്‍ നിന്ന് കേരളത്തെ രക്ഷിക്കേണ്ടതുണ്ട്.
വികസന രംഗത്ത് ഇടതുപക്ഷം ഇരട്ട താപ്പ് നടത്തുകയാണ്. എല്‍.ഡി.എഫിന്റെ അക്രമ സമരത്തിനെതിരെ ജ-നങ്ങളെ ബോധവല്‍ക്കരിക്കണം. വികസന അജണ്ട ജനങ്ങളിലെത്തിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കുകയും വേണം. മുഖ്യമന്ത്രി പറഞ്ഞു.
ചൈതന്യയാത്ര തിരുനന്തപുരത്തെത്തുമ്പോഴേക്കും പൊതുജനാഭിപ്രായങ്ങള്‍ രൂപീകരിച്ച് വിഷന്‍ 2010 എന്ന പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് ജാഥ നയിക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മന്‍മോഹന്‍ സിംഗിന്റെയും ഉമ്മന്‍ ചാണ്ടിയുടേയും ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കും. വെല്ലുവിളികള്‍ കേരളത്തിന് പുത്തരിയല്ല. വികസന അജ-ണ്ടയ്ക്കൊപ്പം സിപിഎമ്മിന്റെ അഴിമതിക്കെതിരയ കപട മുഖവും ജ-നങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications