ജനതാദള്‍ വിടില്ലെന്ന് സിദ്ധരാമയ്യ
ബാംഗ്ലൂര്‍: ജനതാദള്‍ വിടില്ലെന്നും കോണ്‍ഗ്രസിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ചേരില്ലെന്നും പുറത്താക്കപ്പെട്ട കര്‍ണാടക ഉപമുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ഹിറ്റ്ലറോളം പോന്ന ഏകാധിപതിയാണ് ദേവഗൗഡയെന്നും സിദ്ധരാമയ്യ ആരോപിച്ചു. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായാണ് തന്നെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ദേവഗൗഡയുടെ സ്വാര്‍ഥരാഷ്ട്രീയത്തിന്റെ ഇരകളാണ് താനും പുറത്താക്കപ്പെട്ട മറ്റ് മന്ത്രിമാരു. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ രാഷ്ട്രീയമായ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് സിദ്ധാരാമയ്യ ചോദിച്ചു.
അതിനിടെ എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വാര്‍ത്താലേഖകര്‍ക്കു മുന്നില്‍ വെളിപ്പെടുത്താന്‍ ഫെര്‍ണാണ്ടസ് തയ്യാറായില്ല.












Click it and Unblock the Notifications