വിമാനകമ്പനികളുടെ സമീപനം തൃപ്തികരമല്ല: അഹമ്മദ്
തിരുവനന്തപുരം: ഗള്‍ഫിലേക്ക് പോകുന്ന ഇന്ത്യക്കാരോട് ദേശീയ വിമാനക്കമ്പനികളുടെ സമീപനം തൃപ്തികരമല്ലെന്ന് വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ എംബസികളില്‍ നിര്‍ബന്ധമായും പേര് രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പലരും പാലിക്കുന്നില്ല. ഇതിന് പരിഹാരമായി യാത്ര പുറപ്പെടുമ്പോള്‍ തന്നെ പേര് രജിസ്റര്‍ ചെയ്യുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് ഇ.അഹമ്മദ് പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന സമവായം-2005 പരിപാടിയില്‍ വിദേശമലയാളികളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ ഇന്ത്യക്കാര്‍ക്ക് ഇരട്ടപൗരത്വം നല്‍കാനുള്ള തീരുമാനം കൊണ്ട് ഗള്‍ഫ് മലയാളികള്‍ക്ക്പ്രത്യേകിച്ച് പ്രയോജനമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിരമായി പരിഹരിക്കേണ്ട പല അടിസ്ഥാന പ്രശ്നങ്ങളുംഗള്‍ഫ് മലയാളികള്‍ക്ക് ഉണ്ടെന്നും ഇ.അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications