കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.പി.മുകുന്ദന്‍ ബിജെപി യോഗം ബഹിഷ്കരിച്ചു

  • By Staff
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ നിലപാടില്‍ പ്രതിഷേധിച്ച് പി.പി. മുകുന്ദന്‍ ബിജെപി സംസ്ഥാന സമിതി യോഗം ബഹിഷ്ക്കരിച്ചു.

മുകുന്ദനൊപ്പം യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ബിജെപി സംസ്ഥാന വക്താവ് പി.സി. മോഹന്‍ മാസ്റര്‍, സംസ്ഥാന ഭാരവാഹി കെ.എന്‍. രാധാകൃഷ്ണന്‍ എന്നിവരും യോഗം ബഹിഷ്കരിച്ചു.

ചേറായിലെ ചിന്തന്‍ബൈഠക്കിലെ തീരുമാനങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം അനുകൂലമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് മുകുന്ദനും കൂട്ടരും യോഗം ബഹിഷ്കരിച്ചത്. പി.എസ്.ശ്രീധരന്‍പിള്ള ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും ഇവര്‍ക്ക് പരാതിപ്പെട്ടു. ബിജെപി ദേശീയ ഭാരവാഹിയായ എല്‍. ഗണേഷന്റെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പ്രതിഷേധം.

പഞ്ചായത്ത് തിരഞ്ഞെടുപ്പ്, തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ട. സംസ്ഥാനത്തെ വിഭാഗീയത യോഗത്തില്‍ വിഷയമായേക്കും. കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ താക്കീതും ഈ യോഗത്തില്‍ എല്‍.ഗണേഷ് നല്‍കുമെന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X