തിങ്കളാഴ്ചത്തെ ബസ് സമരം മാറ്റി
തിരുവനന്തപുരം: ആഗസ്ത് എട്ട് തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു.
ഒമ്പതിന് മുഖ്യമന്ത്രി ബസ് ഉടമാ സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന സാഹചര്യത്തിലാണ് സമരം മാറ്റിയതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ബുധനാഴ്ച സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആഗസ്ത് അഞ്ച് വെള്ളിയാഴ്ച സര്‍ക്കാരുമായി ബസ് ഉടമ സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന ബസ് സമരം മാറ്റിവയ്ക്കാന്‍ ധാരണയായത്. ജനങ്ങള്‍ക്ക് അധിക ബാധ്യത അടിച്ചേല്പിക്കാത്ത ഏത് ഒത്തുതീര്‍പ്പിനും സര്‍ക്കാര്‍ തയ്യാറാണെന്ന് ഗതാഗതമന്ത്രി എന്‍.ശക്തന്‍ അറിയിച്ചു.












Click it and Unblock the Notifications