കേരളത്തെ കമ്പ്യൂട്ടര്‍ സാക്ഷര സംസ്ഥാനമാക്കും:മുഖ്യമന്ത്രി
കൊല്ലം: 2007 മാര്‍ച്ച് 31നകം കേരളത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മലപ്പുറത്തു തുടങ്ങിയ അക്ഷയ കമ്പ്യൂട്ടര്‍ വിജ്ഞാനപദ്ധതിയുടെ സംസ്ഥാനതല വ്യാപന ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം ജില്ലകളിലും തിരുവനന്തപുരത്തെ വെങ്ങാനൂര്‍ പഞ്ചായത്തിലുമാണ് രണ്ടാംഘട്ടത്തില്‍ പദ്ധതി വ്യാപിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്തുകള്‍ അസൗകര്യം പ്രകടിപ്പിച്ചതു കൊണ്ടാണ് മറ്റ് ആറു ജില്ലകളില്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി ഇപ്പോള്‍ തുടങ്ങാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു












Click it and Unblock the Notifications