ഡാം സുരക്ഷാ അതോറിറ്റി വൈകിക്കുന്നു: സിപിഐ
തൃശൂര്‍: ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കാന്‍ 2003 സെപ്റ്റംബറില്‍ നിയമസഭ ഐക്യകണ്േഠന തീരുമാനിച്ചതാണെങ്കിലും ചട്ടങ്ങള്‍ തയ്യാറായിട്ടില്ലെന്നതിന്റെ പേരില്‍ വൈകിക്കുകയാണെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് കെ.പി.രാജേന്ദ്രന്‍ ആരോപിച്ചു.
ആവശ്യമെങ്കില്‍ ഇതിനായി 24 മണിക്കൂറിനുള്ളില്‍ ചട്ടങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കും. ഇതു വൈകുന്നത് നമ്മുടെ നിയമവകുപ്പിനെ പോലും സ്വാധീനിക്കാന്‍ തമിഴ്നാടിനു കഴിയുന്നുവെന്നതിനു തെളിവാണ്.
കെപിസിസി ഉപസമിതിയുടെ ഉപദേശപ്രകാരം കാര്യങ്ങള്‍ നടത്തിയതിനാലാണ് ത്രിതല പഞ്ചായത്ത് നടപടിക്രമങ്ങള്‍ വഷളായത്. തിരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടത്താന്‍ പാടില്ലെന്നുദ്ദേശിച്ച് സര്‍ക്കാര്‍ ബോധപൂര്‍വം കരുക്കള്‍ നീക്കി. എന്യൂമറേഷനായി 10 മാസം മുന്‍പ് തിരഞ്ഞെടുപ്പുകമ്മീഷന്‍ 10 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ ധനവകുപ്പ് അനുവദിക്കാതിരുന്നതാണ് വോട്ടര്‍ പട്ടിക അപൂര്‍ണമാകാന്‍ കാരണം. കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ ഇപ്പോള്‍ അധ്യാപകര്‍ വീടുകള്‍ കയറിയിറങ്ങുകയാണ്. ഇതുമൂലം ചിലവു വര്‍ദ്ധിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications