രണ്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം: പാറശാല പൊഴിയൂരില്‍ രണ്ടു വയസുള്ള ശരണ്യ എന്ന കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വനിതാകമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
ഇത്തരം ഹീനകൃത്യങ്ങള്‍ക്ക് കഠിനശിക്ഷ നല്‍കാന്‍ നിയമം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇപ്പോഴുള്ള നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണം. കേസന്വേഷണം, കുറ്റപത്രം തയ്യാറാക്കല്‍, ശാസ്ത്രീയമായി തെളിവു ശേഖരിക്കല്‍, വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നുളള ഫലവത്തായ സേവനം എന്നിവ ഉറപ്പാക്കണം. ഇതു സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണമെങ്കില്‍ ഒരു സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടണം.
ഹീനമായ കുറ്റകൃത്യം ചെയ്ത കുറ്റവാളികളും സ്വതന്ത്രമായി സഞ്ചരിക്കുകയാണ്. സ്ഥിരമായി ക്രിമിനല്‍ കേസുകളില്‍ പെടുന്നവരെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കാതെ നിയമസംഹിത സൃഷ്ടിക്കാന്‍ സാധിക്കണം.
കൊല്ലപ്പെട്ട ശരണ്യ എന്ന കുട്ടിയുടെ വീട്ടുകാര്‍ക്ക് ധനസഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications